Author: Web Desk

‘കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി…’ മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാമൻകുട്ടിക്ക് പൂർണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (CM With Me) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. ചെത്തു തൊഴിലാളി പെൻഷൻ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമൻകുട്ടി സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ച് പരാതി നൽകിയത്. കുടിശിക തുക നവംബർ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമൻകുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമൻകുട്ടി പറഞ്ഞു. തുടർന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് ‘കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടീയെന്ന്’ മുഖ്യമന്ത്രി പറഞ്ഞത്. CM With Me മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെന്ററിലേക്ക് വന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങൾ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി…

Read More

നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (തിരുത്ത്: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ), മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു. നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തും. തലസ്ഥാനത്തുടനീളം കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഏകദേശം 9.20ഓടെ രാഷ്ട്രപതി തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് യാത്രതിരിക്കുമെന്ന് അറിയിക്കുന്നു. ആദ്യം ഹെലികോപ്റ്റര്‍ നിലയ്ക്കലില്‍ ഇറങ്ങും എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് ഇറങ്ങുന്ന സ്ഥലം മാറ്റം സംഭവിക്കാവുന്ന സാഹചര്യം ഉണ്ട്. കോന്നി പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിന് പരിഗണനയില്‍ ഉള്ള സ്ഥലങ്ങളിലൊന്നാണ്. ജില്ലാ ഭരണകൂടങ്ങള്‍…

Read More

കേരളം രൂപീകരിച്ച് 75 വർഷം പൂർത്തിയാകുന്ന 2031ൽ വ്യവസായ കേരളം എങ്ങനെയായിരിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം? ഈ വിഷയം ചർച്ച ചെയ്യുന്നതിനും വിശാലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാർ തിരുവനന്തപുരം കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്നു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് സെമിനാർ ഉദ്ഘാടനം ചെയ്തു. ​വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ, കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി), കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിഐപി), കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. https://youtube.com/shorts/Z3L1M7zKX1E?si=tP6bXkhuhXAKsRgG ​പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കിക്കൊണ്ട് ഉയർന്ന മൂല്യവർദ്ധിത വ്യാവസായിക വളർച്ച നിലനിർത്താനുള്ള തന്ത്രങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു. കേരളത്തിന്റെ ദീർഘകാല വ്യാവസായിക ദർശനം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ, സ്ഥാപന പങ്കാളികൾ എന്നിവരിൽ നിന്നുള്ള ഉൾക്കാഴ്ചകൾ സെമിനാറിൽ…

Read More