Author: Web Desk MOL

പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന മാതൃകകൾ സൃഷ്ടിക്കണമെന്നും വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായരുന്നു മന്ത്രി. കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം പോർട്ട്. മൂന്നരലക്ഷം ടൺ ഭാരമുള്ള കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയിൽ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. സംസ്ഥാന ഗവൺമെന്റും വിഴിഞ്ഞം കപ്പൽശാല യാഥാർഥ്യമാക്കുന്നതിനായി നിക്ഷേപം നടത്തിയത് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച കൂടി മുൻകൂട്ടി കണ്ടാണ്. ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും തുറമുഖങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന് മനസിലാക്കാം. എഴുന്നൂറ് കിലോമീറ്റർ അകലെയുള്ള കാസർഗോഡ് ഇത്തരത്തിൽ രൂപപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ അകലെയല്ലെന്നും വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവൻ വ്യാപിക്കാൻ കരുത്തുള്ളതാണെന്നും മന്ത്രി പറഞ്ഞു.…

Read More