നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (തിരുത്ത്: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ), മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

നാളെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തും. തലസ്ഥാനത്തുടനീളം കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ ഏകദേശം 9.20ഓടെ രാഷ്ട്രപതി തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് യാത്രതിരിക്കുമെന്ന് അറിയിക്കുന്നു. ആദ്യം ഹെലികോപ്റ്റര്‍ നിലയ്ക്കലില്‍ ഇറങ്ങും എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് ഇറങ്ങുന്ന സ്ഥലം മാറ്റം സംഭവിക്കാവുന്ന സാഹചര്യം ഉണ്ട്. കോന്നി പൂങ്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയം ഇതിന് പരിഗണനയില്‍ ഉള്ള സ്ഥലങ്ങളിലൊന്നാണ്. ജില്ലാ ഭരണകൂടങ്ങള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുന്നുണ്ട്. ഇതുവരെ നിലനിന്ന തീരുമാനം പ്രകാരം, നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി പമ്പയിലേക്ക് യാത്ര ചെയ്യുക എന്നതാണ് പദ്ധതി.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതുപോലെ, രാഷ്ട്രപതി 10.20ന് നിലയ്ക്കലില്‍ എത്തി റോഡ് മാര്‍ഗം പമ്പയിലേക്കാണ് പോകുക. പമ്പയിലെ ഗണപതി ക്ഷേത്രത്തില്‍ കെട്ട് നിറച്ചതിനു ശേഷം, പ്രത്യേക ഗൂര്‍ഖാ ജീപ്പില്‍, അകമ്പടി വാഹനവ്യൂഹം ഒഴിവാക്കി മലകയറും. സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും മലകയറ്റം. രാഷ്ട്രപതിക്കൊപ്പം ഗവര്‍ണറും ഭാര്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സന്നിധാനത്ത് എത്തി ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്നു മണിക്ക് പമ്പയിലേക്ക് മടങ്ങും. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്, തീര്‍ത്ഥാടകര്‍ക്ക് നാളെ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ട്രയല്‍ റണ്‍ ഇന്ന് നടക്കും.

English Summary: President Droupadi Murmu arrived in Kerala on Tuesday to commence a four-day official visit to the state, with her itinerary including a highly anticipated visit to the Sabarimala Ayyappa Temple today (Wednesday, October 22).The President landed at the Air Force Technical Area in Thiruvananthapuram, where she was accorded a ceremonial welcome by the state’s top dignitaries. The President was received by, Governor Rajendra Vishwanath Arlekar, Chief Minister Pinarayi Vijayan, Union Minister of State George Kurian, Mayor Arya Rajendran, Antony Raju MLA, Chief Secretary Dr. A. Jayathilak and other senior officials. Following the reception, the President proceeded to the Raj Bhavan for an overnight stay.

Share.
Leave A Reply

Exit mobile version